കണ്ണൂർ: സുഹൃത്തിന്റെ തലയിൽ ഇടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു ,പാപ്പിനിശ്ശേരി സ്വദേശി ഷഫീഖ് (40) ആണ് മരിച്ചത്.
ഷഫീക്കിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രശാന്തൻ (46) കളത്തറയിൽ ചികിത്സയിലാണ്. ഷഫീഖ് പ്രശാന്തന്റെ വീട്ടിലെത്തി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു.
കണ്ണൂരിലെ പാപ്പിനിശ്ശേരിയിലാണ് സംഭവം. പാപ്പിനിശ്ശേരി അങ്കൺവാടിക്ക് സമീപമാണ് പ്രശാന്തൻ താമസിക്കുന്നത്. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഷഫീഖ് സെൻട്രൽ ഹാളിലെ മേശപ്പുറത്തുണ്ടായിരുന്ന പ്ലാസ്റ്റിക് ബാഗിൽ നിന്ന് ചുറ്റികയെടുത്ത് "ഞാൻ നിന്നെ കൊല്ലും" എന്ന് പറഞ്ഞുകൊണ്ട് തലയ്ക്കടിച്ചു എന്നാണ് വളപട്ടണം പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നത്. പ്രശാന്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഷഫീഖിനെ ട്രെയിൻ ഇടിച്ചു വീഴ്ത്തി.
Man dies after being hit by train while trying to escape after hitting friend in the head.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.