തൃശൂർ: മുണ്ടത്തിക്കോട് സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 14 ലക്ഷം രൂപ പ്രഖ്യാപിച്ചു. സിഎംഡിആർഎഫിൽ നിന്ന് 10 ലക്ഷം രൂപ വീതവും എസ്ഡിആർഎഫിൽ നിന്ന് 4 ലക്ഷം രൂപ വീതവും നൽകാൻ തീരുമാനിച്ചു. പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതവും നൽകും. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. ദുരന്തത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.
ദുരന്തവുമായി ബന്ധപ്പെട്ട് 9 മൃതദേഹങ്ങൾ മോർച്ചറിയിലുണ്ട്. ആറ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. അതേസമയം, പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം നാളെ നടക്കുന്ന അവലോകന യോഗത്തിൽ ചർച്ച ചെയ്യുമെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ പറഞ്ഞു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ, ജില്ലാ ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ അവലോകന യോഗം നാളെ രാവിലെ 10.30 ന് നടക്കുമെന്നും ഹൈക്കോടതി ഇതിന് അനുമതി നൽകിയിട്ടുണ്ടെന്നും വിഎൻ വാസവൻ പറഞ്ഞു.
പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. സർക്കാർ ഏകപക്ഷീയമായ തീരുമാനം എടുക്കില്ല. ദേവസ്വങ്ങളുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് വി.എൻ. വാസവൻ പറഞ്ഞു.
പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നൽകിവരികയാണ്. 10 പേർ ഐ.സി.യുവിലാണ്. 3 പേരുടെ നില ഗുരുതരമാണ്. മൃതദേഹ പരിശോധനയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. ഇന്ന് പരിശോധന നടത്തിയാൽ മാത്രമേ അപകടത്തിൽ എത്ര പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാകൂ. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ചികിത്സയിലായതിനാൽ മുഖ്യമന്ത്രി സംഭവസ്ഥലത്ത് എത്തിയില്ലെന്ന് വി.എൻ. വാസവൻ പറഞ്ഞു.
Mundathikode blast: Financial assistance of Rs. 14 lakh announced for the families of the deceased.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.