ബെംഗളൂരുവിലെ ഷെൽ ഔട്ട്‌ലെറ്റുകളിൽ ഇന്ധനവില കുത്തനെ വർദ്ധിപ്പിച്ചു; ഡീസലിന് 25 രൂപയും പെട്രോളിന് 7 രൂപയും കൂടി #New_Delhi


ന്യൂഡൽഹി : ബെംഗളൂരുവിലെ ഷെൽ ഔട്ട്‌ലെറ്റുകളിൽ ഇന്ധനവില കുത്തനെ വർദ്ധിപ്പിച്ചു. പെട്രോളിന് 7.41 രൂപയും ഡീസലിന് റെക്കോർഡ് വർദ്ധനയായ 25.01 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

പുതിയ നിരക്കനുസരിച്ച് ബെംഗളൂരുവിലെ ഷെൽ പമ്പുകളിൽ സാധാരണ പെട്രോളിന് 119.85 രൂപയും പവർ പെട്രോളിന് 129.85 രൂപയുമാണ്. സാധാരണ ഡീസലിന് 123 രൂപയും പ്രീമിയം ഡീസലിന് 133 രൂപയും നൽകണം. രണ്ടാഴ്ച മുമ്പ് ഷെൽ ഇന്ധനവില വർധിപ്പിച്ചിരുന്നു. അന്ന് 108.50 രൂപയും ഡീസലിന് 93.50 രൂപയുമായിരുന്നു നിരക്ക്. രാജ്യത്താകമാനം 350

അതേസമയം, വില വർദ്ധിപ്പിച്ചതിനെക്കുറിച്ച് ഷെൽ പ്രതികരണം നടത്തിയിട്ടില്ല. മാർച്ച് 27ന് നയാര കമ്പനി പെട്രോൾ വിലയിൽ അഞ്ചും ഡീസൽ വിലയിൽ മൂന്നു രൂപയും വർധിപ്പിച്ചിരുന്നു. ആഗോള വിപണിയിൽ വില വർധിച്ചിട്ടും ഇന്ത്യയിൽ പെട്രോൾ, ഡീസൽവില വർധിപ്പിക്കാതെ സർക്കാർ പിടിച്ചുനിർത്തണമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതിനാണ്, എക്സൈസ് തീരുവ കുറച്ചത്. 2022 ഏപ്രിൽ മാസത്തിന് ശേഷം ഇന്ധനവില വർധിപ്പിച്ചിട്ടില്ല. 2024 മാർച്ചിൽ വിലയിൽ രണ്ടുരൂപ കുറച്ചിരുന്നു.

Shell hikes fuel prices; Diesel by Rs 25, petrol by Rs 7 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0