വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം:കഴുത്തിൽ പാടുകൾ, ചുണ്ട് പൊട്ടിയ നിലയിൽ ;അമ്മ കസ്റ്റഡിയില്‍ #Thiruvananthapuram

 


തിരുവനന്തപുരം : വാമനപുരം കണിച്ചോട് ഒരു വയസുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ. കുഞ്ഞിൻ്റെ കഴുത്തിൽ പാടുകൾ കണ്ടെത്തി.

ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. അശ്വതി – സുഭാഷ് ദമ്പതികളുടെ മകൾ പവിത്രയാണ് മരിച്ചത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തൊഴിലുറപ്പിന് പോയി തിരികെ വന്ന അമ്മൂമ്മ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കുഞ്ഞ് പായിൽ നിലത്ത് കിടക്കുകയായിരുന്നു. ഒരു വയസും ഒരു മാസവും മാത്രമാണ് കുഞ്ഞിൻ്റെ പ്രായം. കുഞ്ഞിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

പിന്നീട് വീട്ടുകാരും ആശുപത്രി അധികൃതരും സംഭവം പൊലീസിനെ അറിയിച്ചു. പൊലീസ് വീട്ടിലെത്തി വിശദമായി പരിശോധന നടത്തി. കുഞ്ഞിൻ്റെ കഴുത്തിൽ പാടുകൾ കണ്ടത് ദുരൂഹത വർദ്ധിപ്പിച്ചു. തുടർന്നാണ് പൊലീസ് അശ്വതിയെ കസ്റ്റഡിയിലെടുത്തത്.

ഇപ്പോൾ അശ്വതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കുഞ്ഞിൻ്റെ ചുണ്ട് പൊട്ടിയതായും വിവരമുണ്ട്. കുഞ്ഞിന് പരിക്കേറ്റ സാഹചര്യം എങ്ങനെയുണ്ടായെന്ന് പൊലീസ് വിശദമായി പരിശോധിക്കും.

 Death of a one-year-old girl in Vamanapuram; Mother in custody

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0