ശാസ്താംകോട്ട പതാരം സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ അധ്യാപകൻ ഒളിവിൽ. ശൂരനാട് തെക്ക് സ്വദേശിയായ അധ്യാപകനാണ് തട്ടിയെടുത്ത പണവുമായി മുങ്ങിയത്.
ഈ മാസം അഞ്ചിനായിരുന്നു സംഭവം. 130.198 ഗ്രാം തൂക്കം വരുന്ന വ്യാജസ്വർണം പണയം വെച്ചത് 15,23000 രൂപ. ശാസ്താംകോട്ട അസി.രജിസ്ട്രാർ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് വ്യാജ സ്വർണമാണിതെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ശൂരനാട് പൊലീസിൽ പരാതി നാല്കുകയായി. പൊലിസ് കേസ് എടുത്തതോടാണ് ഇയാൾ ഒളിവിൽ പോയത്.
Teacher absconds after pledging property at cooperative bank, defrauding lakhs

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.