തിരുവനന്തപുരം:കേരളത്തിൽ ഗാർഹിക പാചകവാതക വിതരണത്തിൽ തടസ്സങ്ങളൊന്നുമില്ല ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. നിലവിൽ 18 ദിവസത്തേക്ക് ആവശ്യമായ 14,536 സിലിണ്ടറുകൾ സ്റ്റോക്കുണ്ട്.
എന്നാൽ, വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ ക്ഷാമം സംസ്ഥാനത്ത് അതീവ രൂക്ഷമാണ്. ഈ സാഹചര്യത്തിൽ മുൻഗണനാ ക്രമത്തിലായിരിക്കും ഇനി വാണിജ്യ സിലിണ്ടറുകൾ വിതരണം ചെയ്യുക.
നിലവിൽ മൊത്തം വിതരണത്തിൻ്റെ 20 ശതമാനം മാത്രമാണ് ഈ മേഖലയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. ഹോട്ടൽ ഉൾപ്പെടെയുള്ള വ്യവസായ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ഈ വിഹിതം 30 ശതമാനമായി ഉയർത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
Domestic gas supply is smooth; no need to worry, says Minister G.R. Anil

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.