പറശിനിക്കടവ് പാലത്തിൽ നിന്ന് ചാടിയ യുവാവിനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി #Thaliparamba
തളിപ്പറമ്പ്: പറശ്ശിനിക്കടവ് പാലത്തിൽ നിന്ന് താഴേക്ക് ചാടിയ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി.കൊളച്ചേരിയിലെ പുതിയപുരയിൽ സജീവൻ(38)ആണ് ഇന്ന് പുലര്ച്ചെ ഒന്നരയോടെ പാലത്തിൻ്റെ മുകളിൽ നിന്ന് താഴേക്ക് ചാടിയത്.
തളിപ്പറമ്പ് അഗ്നിശമനനിലയത്തിൽ നിന്നും അസി.സ്റ്റേഷൻ ഓഫീസർ ഹരിനാരായണൻ്റെ നേതൃത്വത്തിൽ എത്തിയ സംഘം, അഗ്നിശമനസേനയുടെ പരിശോധനയിൽ പാലത്തിന് താഴെയുള്ള തറയിൽ അവശനിലയിൽ കാണപ്പെട്ട ഇയാളെ പറശിനിക്കടവിൽ സർവീസ് നടത്തുന്ന സ്വകാര്യബോട്ടിൻ്റെ സഹായത്തോടെ കരയിലെത്തിച്ച ശേഷം തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.