വല പൊട്ടി കിണറ്റിൽ വീണ മയിലിനെ രക്ഷപ്പെടുത്തി. #Mathamangalam

 


മാതമംഗലം:
വല പൊട്ടി കിണറ്റിൽ വീണ മയിലിനെ വനംവകുപ്പ് രക്ഷാപ്രവർത്തകന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. കടന്നപ്പള്ളി പാണപ്പുഴയിലെ പരിയാരം ആയുർവേദ കോളേജ് റിട്ട. നഴ്സിംഗ് അസിസ്റ്റന്റ് ഭാസ്കരന്റെ വീട്ടിലെ കിണറ്റിൽ വീണ മയിലിനെ വ്യാഴാഴ്ച രാവിലെ രക്ഷപ്പെടുത്തി. വലയിൽ തൂങ്ങിക്കിടക്കുകയായിരുന്ന മയിലിനെ കിണറ്റിൽ വീണപ്പോൾ ശബ്ദം കേട്ട് വീട്ടുകാർ പിടികൂടി. തുടർന്ന് സർപ്പ വളണ്ടിയർ സുജീന്ദ്രൻ മൊട്ടമ്മലിനെ വിവരം അറിയിച്ചു. സംഭവത്തെത്തുടർന്ന് സുചീന്ദ്രൻ മൊട്ടമ്മൽ വീട്ടിലെത്തി കയർ ഉപയോഗിച്ച് മയിലിനെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തി. മണിക്കൂറുകളോളം വെള്ളത്തിൽ കിടന്നതിനെത്തുടർന്ന് അവശനിലയിലായ മയിലിനെ തളിപ്പറമ്പ് മൃഗാശുപത്രിയിൽ കൊണ്ടുപോയി ഡോക്ടർമാരായ സുരേഷ്, ഹരിഷ്മ എന്നിവരുടെ നേതൃത്വത്തിൽ ചികിത്സ നൽകി. ചികിത്സയ്ക്ക് ശേഷം, സുഖം പ്രാപിച്ച മയിലിനെ തളിപ്പറമ്പ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണന്റെ നിർദ്ദേശപ്രകാരം ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിട്ടു.

 Peacock rescued after falling into a well after breaking its net.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0