കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ ബിക്കിരിയൻ പറമ്പിൽ നിർമ്മിക്കുന്ന ആധുനിക ഗ്യാസ് ശ്മശാനത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു #Kannur

 


കല്യാശ്ശേരി: ഗ്രാമപഞ്ചായത്തിലെ ബിക്കിരിയൻപറമ്പിൽ നിർമ്മിക്കുന്ന ആധുനിക വാതക ശ്മശാനത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ കല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡോ.ഓമന പങ്കന്‍ അധ്യക്ഷത വഹിച്ചു.

കിഫ്ബി ഫണ്ട് 1.77 കോടി രൂപ ചെലവഴിച്ചാണ് ഇതിന്‍റെ നിര്‍മാണം. എൽപിജി റും, സെക്യൂരിറ്റി റൂം, ഓഫീസ് റൂം, ജനറേറ്റർ റൂം, പാർക്കിംഗ് സൗകര്യം, ഗാർഡൻ, വിളക്കുകൾ, ശുചിമുറി, ചുറ്റുമതിൽ, ഡ്രെയിനേജ്, ഇൻ്റർലോക്ക്, ടൈൽ ഉൾപ്പെടെയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

എൽപിജി അധിഷ്ഠിത ആധുനിക ഗ്യാസ് ശ്മശാനത്തിൽ പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുറഞ്ഞ സമയത്തിനകം ശവസംസ്കാര പ്രക്രിയ സുഗമമായി നിർവഹിക്കുന്നതിന് സാധിക്കും. സംസ്‌കാരത്തിന് ശേഷം ചടങ്ങുകൾ നടത്തുന്നതിനുള്ള സൗകര്യങ്ങളും ഉണ്ടാകും. കല്യാശ്ശേരി പഞ്ചായത്തിൻ്റെ അധീനതയിലുളള 50 സെൻ്റ് സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്.

 modern gas crematorium

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0