കാഞ്ഞങ്ങാട്: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പോളിടെക്നിക്ക് വിദ്യാർഥി മരിച്ചു. പയ്യന്നൂർ കുഞ്ഞിമംഗലം മല്ലിയോട്ട് സ്വദേശി രോഹിത് (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അലൻ (19) എന്ന വിദ്യാർത്ഥിയെ ഗുരുതരനിലയിൽ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.
കുശൽ നഗർ പോളിടെക്നിക്ക് കോളേജിൽ മെക്കാനിക്കൽ വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥിയാണ് രോഹിത്. ഇരുവരും കോളേജ് യൂണിയൻ്റെ ആഘോഷ പരിപാടികളിൽ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. വൈകിട്ട് നാലോടെയാണ് സംഭവം. സ്കൂൾ കുട്ടികളെയും കയറ്റി വരികയായിരുന്നു ഓട്ടോറിക്ഷയുമായാണ് കൂട്ടിയിടിച്ചത്.
Auto and bike collide in accident Polytechnic student from Payyannur dies tragically

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.