ദില്ലി:പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷത്തെ തുടർന്ന് ചരക്കുനീക്കം പ്രതിസന്ധിയിലായ സാഹചര്യത്തിൽ പച്ചക്കറികൾ കൊണ്ടുപോകുന്നതിനായി മാത്രം ഇന്ന് അബുദാബിയിൽ നിന്ന് പ്രത്യേക വിമാനം കൊച്ചിയിലെത്തും. സാധാരണയായി യാത്രാവിമാനങ്ങളിലെ കാർഗോ വിഭാഗത്തിലാണ് പച്ചക്കറികളും മറ്റ് പഴങ്ങളും കയറ്റി അയക്കാറുള്ളത്. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രത്യേക ചരക്കുവിമാനം ഏർപ്പെടുത്തുകയായിരുന്നു.
പ്രതിസന്ധി മറികടക്കാൻ ഇനിയും സമയം എടുക്കുമെന്ന് കാർഗോ എച്ച്ഒഡി സതീഷ് കുമാർ പൈ വ്യക്തമാക്കി. പച്ചക്കറികൾ കാർഗോയിലേക്ക് എത്തിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി എന്ന് സിയാൽ കാർഗോ വിഭാഗം തലവനും പ്രതികരിച്ചു. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ച് ഒരാഴ്ച ആകുമ്പോൾ വ്യോമമേഖല ഭാഗികമായി തുറന്നിരിക്കുകയാണ്. പല വിമാന കമ്പനികളും സർവീസുകളും പുനരാരംഭിച്ചിട്ടുണ്ട്. കൂടാതെ ഗൾഫിൽ പരീക്ഷകൾ വീണ്ടും മാറ്റി വെച്ചിട്ടുണ്ട്.
ദുബായിൽ നിന്നും റാസ് അൽ ഖൈമയിൽ നിന്നും വിമാനങ്ങൾ അധിക സർവ്വീസുകൾ നടത്തും. കോഴിക്കോട്, ബെംഗളൂരു, കൊച്ചി, മുംബൈ, ഡൽഹി ഉൾപ്പടെ ഉള്ള സ്ഥലങ്ങളിൽ നിന്ന് ഇന്ന് സർവീസുകൾ ഉണ്ട്. മസ്‌ക്കറ്റിലേക്കും തിരിച്ചും കൂടുതൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ സർവീസ് നടത്തുന്നു. റിലീഫ് ഫ്‌ളൈറ്റുകളും സർവീസുകള്‍ ആരംഭിച്ചിട്ടുണ്ട്.
A special cargo plane will arrive from Kochi for vegetable exports

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.