പരിയാരം: ഓൺലൈൻ ഓഹരി വ്യാപാര തട്ടിപ്പിൽ കൈതപ്രം സ്വദേശിക്ക് 1.3 കോടി രൂപ നഷ്ടപ്പെട്ടു. മാതമംഗലം കൈതപ്രം കടാഞ്ചേരിയിലെ കെ.ആർ. പുരുഷോത്തമൻ (67) ആണ് പണം നഷ്ടപ്പെട്ടത്.
2025 സെപ്റ്റംബർ 23 നും ഡിസംബർ 2 നും ഇടയിലാണ് സംഭവം നടന്നത്. മുനോത്ത് കാപ്പിറ്റൽ മാർക്കറ്റ് ലിമിറ്റഡ് എന്ന ഓഹരി വിപണി ഏജൻസിയിലെ കരൺ സുഭാഷ് അറോറ, പവൻ കുമാർ, കിരൺ അറോറ എന്നിവർക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. പുരുഷോത്തമൻ 1,30,50,000 രൂപ നിക്ഷേപിച്ചിരുന്നു. കമ്പനി സെബിയും റിസർവ് ബാങ്കും അംഗീകരിച്ച കമ്പനിയാണെന്നും ഓഹരി വ്യാപാരത്തിൽ പണം നിക്ഷേപിച്ചാൽ വലിയ ലാഭം ലഭിക്കുമെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് വഞ്ചിച്ചതെന്നാണ് പരാതി.
Online fraud, Kaithapram native loses over Rs. 1 crore.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.