നാദാപുരത്ത് എസ്.ഐ ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവ് നായുടെ കടിയേറ്റു #Kozhikode


 നാദാപുരം(കോഴിക്കോട്) : നാദാപുരത്ത് എസ് .ഐ ഉള്‍പ്പെടെ മൂന്ന് പേർക്ക് തെരുവ് നായുടെ കടിയേറ്റു. അഡീഷണൽ എസ് .ഐ കൊയിലാണ്ടി സ്വദേശി മനോജ്, രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെയാണ് നായ കടിച്ചു പരിക്കേൽപ്പിച്ചത്. ഇന്നലെ രാവിലയാണ് സംഭവം.സ്റ്റേഷൻ കോമ്പൗണ്ടിൽ വെച്ചാണ് എസ് ഐ മനോജിനെനായ അക്രമിച്ചത്. സമീപത്തെ ഐഷക്വാർട്ടേഴ്സിൽ വെച്ച് അബ്ദുൾ ഹഖ് (56), അസ്മാമാഉൽ ഹഖ് (26) എന്നിവർക്കും കടിയേറ്റു. കെട്ടിട നിർമാണ തൊഴിലാളികളാണ് ഇരുവരും.പരിക്കേറ്റ ഇവർ നാദാപുരം ഗവ ആശുപത്രിയിൽ ചികിൽസ തേടി. നാദാപുരത്തും സമീപ പഞ്ചായത്തിലുമായി നൂറിലധികം പിഞ്ചു കുട്ടികളും,വൃദ്ധരുമടക്കം നിരവധി പേർക്കാണ് അടുത്ത കാലത്ത് തെരുവ് നായ്ക്കളുടെ അക്രമണത്തിന് ഇരയാകേണ്ടി വന്നത്.

Three people including an SI were bitten by a stray dog ​​in Nadapuram Kozhikode 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0