സഹോദരിയുമായി വിവാഹേതര ബന്ധമെന്ന് ആരോപിച്ച് ഭാര്യാ സഹോദരനെ കൊന്ന് യുവാവ്; മൃതദേഹവുമായി പൊലീസ് സ്റ്റേഷനില്‍ #Bangaluru


ബെംഗളൂരു: സഹോദരിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യാ സഹോദരനെ കൊലപ്പെടുത്തി യുവാവ്. ബംഗളൂവിലാണ് സംഭവം. മുപ്പതുകാരനായ ശ്രീനിവാസാണ് ഭാര്യാ സഹോദരൻ രഞ്ജിത്തിനെ (24) തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇയാൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു.
 

ബൈറപ്പനഹള്ളി സ്വദേശിയാണ് ശ്രീനിവാസ്. ഇയാളുടെ ഭാര്യയുടെ ഇളയ സഹോദരനാണ് കൊല്ലപ്പെട്ട രഞ്ജിത്ത്. വിവാഹിതയായ തൻ്റെ ഇളയ സഹോദരിയുമായി രഞ്ജിത്തിന് വിവാഹേതര ബന്ധമുണ്ടെന്നാണ് ശ്രീനിവാസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും പലഘട്ടത്തിൽ തർക്കത്തിലേർപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം വിഷയം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞ് രഞ്ജിത്തിനെ ശ്രീനിവാസ് ബന്നേർഘട്ട എന്ന സ്ഥലത്തേയ്ക്ക് വിളിച്ചു. ഇവിടെ വെച്ച് രഞ്ജിത്തിനെ ശ്രീനിവാസ് ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ രഞ്ജിത്ത് മരിച്ചു. മരണം ഉറപ്പാക്കിയ ശേഷം ശ്രീനിവാസ് രഞ്ജിത്തിൻ്റെ മൃതദേഹം കാറിൽ കയറ്റുകയും ബന്നേർഘട്ട പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയുമായിരുന്നു. ശ്രീനിവാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

 bengaluru man kills brother in law alleged illicit relationship sister

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0