കണ്ണൂർ: വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 29.020 ഗ്രാം ബ്രൗൺ ഷുഗറുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മണ്ണൂർ ആലിങ്കൽ സ്വദേശി എ.ഷാജുവിനെ (42) എസ്.ഐ. ബി. ജിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.40 ഓടെ കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കേ ഗേറ്റിലെ പാർക്കിംഗ് ഏരിയയ്ക്ക് സമീപം 29.020 ഗ്രാം ബ്രൗൺ ഷുഗറുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Youth arrested with brown sugar near Kannur railway station.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.