സ്‌കൂള്‍ ബസുകളില്‍ വമ്പന്‍ മാറ്റം വരുന്നു, ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാർക്ക് ഇനി പോലീസ് ക്ലിയറൻസ് നിർബന്ധം #School


 തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂൾ ബസുകളിൽ നിർണ്ണായക മാറ്റത്തിന് ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ബസുകളിലെ ഡ്രൈവർമാർ ഉൾപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ പേരിലുള്ള കേസുകൾ ഒന്നുതന്നെയില്ലെന്ന് തെളിയിക്കുന്ന പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കാനാണ് തീരുമാനം. നേരത്തെ സ്വകാര്യ ബസുകളിൽ നടപ്പിലാക്കിയ മാറ്റമാണിത്. അടുത്ത അധ്യയനവർഷത്തേക്ക് വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ സ്‌കൂൾസുരക്ഷാ മാന്വലിലാണ് ഈ നിർദ്ദേശമുള്ളത്.
ബസിലെ ജീവനക്കാര്‍ സ്വഭാവദൂഷ്യം ഇല്ലാത്തവരാകണമെന്ന് നേരത്തേ നിബന്ധനയുണ്ടായിരുന്നെങ്കിലും സർട്ടിഫിക്കറ്റ് വേണമെന്നാണ് ഇത്തവണത്തെ ആവശ്യം. ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി പൊലീസ് സ്റ്റേഷനുകളെ സമീപിക്കാവുന്നതാണ്. സ്‌കൂളുകൾ ഈ നിർദ്ദേശം കര്‍ശ്ശനമായി നടപ്പിലാക്കണം എന്നതാണ് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. സ്വകാര്യ ബസുകളിൽ ഡ്രൈവർമാർക്ക് മാത്രമാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്ന നിയമം നടപ്പിലാക്കിയത്.

അതുകൊണ്ട് തന്നെ മറ്റ് ജീവനക്കാർക്ക് സർക്കാർ നിയമനം ആവശ്യമായിരുന്നില്ല.എന്നാൽ സ്‌കൂൾ ബസുകളുടെ കാര്യത്തിലേക്ക് വരുമ്പോൾ നിര്ബന്ധമാക്കാനാണ് നിര്ദ്ദേശം. ബസുകളിൽ ജോലി ചെയ്യുന്നവരിൽ ക്രിമിനലുകൾ ഉൾപ്പെടുന്നവർ ഉൾപ്പെടുമോയെന്ന ആശങ്ക രക്ഷിതാക്കൾക്ക് സ്വാഭാവികമാണ്. അതിനാൽ തന്നെ പുതിയ തീരുമാനം രക്ഷിതാക്കൾക്ക് വലിയ ആശ്വാസം സമ്മാനിക്കുന്നതാണ്.

 school bus staff police clearance certificate kerala

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0