ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കൽ; ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് പിരിച്ചെടുത്തത് 2.7 കോടി രൂപ . #Without_Helmet

 


തിരുവനന്തപുരം:
ഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിച്ചവരിൽ നിന്ന് ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് 2.7 കോടി രൂപ പിരിച്ചെടുത്തു. പോലീസിന്റെ 'ഹെൽമെറ്റ് ഓൺ - സേഫ് റൈഡ്' എന്ന പ്രത്യേക ഡ്രൈവ് വഴിയാണ് ഇത്രയും തുക പിടിച്ചെടുത്തത്. 51,604 നിയമലംഘനങ്ങൾ കണ്ടെത്തി.

ഒരാഴ്ച നീണ്ടുനിന്ന പരിശോധനയിൽ 2,70,51,150 രൂപ പിഴയായി ഈടാക്കി. സംസ്ഥാനത്താകെ 1,13,011 ഇരുചക്ര വാഹനങ്ങൾ പരിശോധിച്ചു. മാർച്ച് 18 മുതൽ 24 വരെ പ്രത്യേക പരിശോധന നടത്തി. അപകട മരണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. വരും ദിവസങ്ങളിലും ഹൈവേ പട്രോൾ വിഭാഗം പരിശോധനകൾ തുടരും. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനുമായി 2026 മാർച്ച് 18 മുതൽ 24 വരെ കേരള പോലീസിന്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം സംസ്ഥാനത്തുടനീളം ഒരു പ്രത്യേക ഡ്രൈവ് സംഘടിപ്പിച്ചു.

 Riding without a helmet; Rs 2.7 crore collected in the state in a week.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0