1.86 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് ലഗേജിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം;കണ്ണൂർ സ്വദേശി അടക്കം രണ്ട് മലയാളി ഡോക്ടർമാർ പിടിയിൽ #Thiruvananthapuram

 


തിരുവനന്തപുരം: ലഗേജിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.86 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് ഡോക്ടര്‍മാര്‍ കസ്റ്റംസിൻ്റെ പിടിയിലായി. കൊല്ലം സ്വദേശി ആനന്ദ് ജയപ്രകാശ് (34), കണ്ണൂർ സ്വദേശി ലിബിൻദാസ് (27) എന്നിവരെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.

ലിബിൻ്റെ പക്കലുണ്ടായിരുന്ന ലഗേജിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ആറു കവറുകളിലായി സൂക്ഷിച്ചിരുന്ന 1.86 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കണ്ടെടുത്തത്. സിങ്കപ്പൂരിൽനിന്ന് തിരുവനന്തപുരത്ത് വ്യാഴാഴ്ച രാത്രിയെത്തിയ സ്‌കൂട്ട് എയർലൈൻസിലെ യാത്രക്കാരാണ് ഇവരെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത കഞ്ചാവിന് ഒരു കോടിയിലധികം രൂപ വില വരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
 

 ചൈനയിലെ വുഹാന്‍  യൂണിവേഴ്സിറ്റിയില്‍ നിന്നും  എം.ബി.ബി.എസ് പൂർത്തിയാക്കിയ ഇരുവരും. ഒരാഴ്ച മുമ്പ് തായ്‌ലൻഡിലെത്തിയ ആനന്ദ് അവിടെ നിന്നും കഞ്ചാവ് വാങ്ങി ബാങ്കോക്ക് വഴി സിങ്കപ്പൂരിലെത്തി. അവിടെ വെച്ച് തൻ്റെ ജൂനിയറായി പഠിച്ച ലിബിൻദാസിനെ കാണുകയും തൻ്റെ ബാഗിൽ കഞ്ചാവുണ്ടെന്നും തനിക്ക് ഇത് തിരുവനന്തപുരത്ത് എത്തിക്കണമെന്നും ആവശ്യപ്പെടുകയുമായിരുന്നു.

തിരുവനന്തപുരത്ത് എത്തിയ ശേഷം ലിബിൻ്റെ ബാഗുമായി ആനന്ദ് കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്ത് വരുകയും ആനന്ദിൻ്റെ ബാഗ് ലിബിൻ കൈവശം വെച്ചത് കണ്ട് സംശയം തോന്നുകയും ചെയ്തു. ഇയാളെ ചോദ്യം ചെയ്തശേഷം കസ്റ്റംസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തുകയും വിമാനത്താവളത്തിൽനിന്ന് കടന്നുകളഞ്ഞ ആനന്ദിനെ കസ്റ്റംസ് അന്വേഷണ സംഘം പിടികൂടി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

 Two Malayali doctors arrested for trying to smuggle hybrid cannabis worth Rs 1.86 crore hidden in luggage.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0