പരിയാരം: വീടിന്റെ ഒന്നാം നിലയിൽ നിന്ന് വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വഴുതി വീണ് ഗൃഹനാഥൻ മരിച്ചു.
ഭദ്രപുരം ക്ഷേത്രത്തിനടുത്തുള്ള നരീക്കാംവള്ളി അറത്തിൽ സ്വദേശിയായ മുൻ സൈനികൻ പി. ബാലകൃഷ്ണൻ (68) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. വീടിന്റെ ഒന്നാം നിലയിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: വി.എം. ലളിത. മക്കൾ: ബൽരാജ് (കാനഡ), ബിന്ധ്യ (ഹൈദരാബാദ്). പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
Homeowner dies after falling from first floor of house while cleaning water tank in Pariyarat.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.