വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു, ഭാര്യയും മൂന്ന് കുട്ടികളും പൊള്ളലേറ്റ് ചികിത്സയിലാണ്. #Wayanad

 


കൽപ്പറ്റ:
വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി കുട്ട സ്വദേശി സജീർ (42) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. പൊള്ളലേറ്റ ഭാര്യയും മൂന്ന് കുട്ടികളും ചികിത്സയിലാണ്. വയനാട് എരുമത്ത് തെരുവിൽ ഇന്നലെ രാത്രിയാണ് സംഭവം.

കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് സജീർ തീകൊളുത്തിയെന്നാണ് റിപ്പോർട്ടുകൾ. സജീറിന്റെ ഭാര്യയ്ക്ക് 50 ശതമാനത്തിലധികം പൊള്ളലേറ്റതായി വിവരം. പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള കാറാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് പൊള്ളലേറ്റവരെ പുറത്തെടുത്തത്.

ആത്മഹത്യാശ്രമത്തിന് പിന്നിൽ സാമ്പത്തിക പ്രശ്‌നങ്ങളാണെന്ന് പറയപ്പെടുന്നു. സജീറിന്റെ വീഡിയോ പുറത്തുവന്നിരുന്നു. അദ്ദേഹത്തിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും ധാരാളം പണം ലഭിക്കാനുണ്ടെന്നും വീഡിയോ സൂചിപ്പിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

 Person died after car caught fire in Wayanad; his wife and three children are undergoing treatment for burns.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0