തിരുവനന്തപുരം:സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രൂപപ്പെട്ടിരുന്ന ന്യൂനമർദ്ദം നിലവിൽ ചക്രവാതച്ചുഴിയായി മാറി ശ്രീലങ്കൻ തീരത്തേക്ക് നീങ്ങുന്നതാണ് കേരളത്തിൽ മഴ ലഭിക്കാന്‍ കാരണം.
ഞായറാഴ്ച വരെ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം തുടരും. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശമുണ്ട്. ഇടിമിന്നൽ സമയത്ത് ജാഗ്രത പാലിക്കണമെന്നും വൈദ്യുത ഉപകരണങ്ങൾ വിച്ഛേദിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Rain warning in the state; Yellow alert declared in five districts

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.