പട്ടാമ്പിയിൽ ഗർഭിണിയായ സ്ത്രീ മരിച്ചു;മരണകാരണം അമ്നിയോട്ടിക് ഫ്‌ളൂയിഡ് എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് #Pattambi


പാലക്കാട്:പട്ടാമ്പി താലൂക്കിൽ പ്രസവത്തിനായി ഗർഭിണി മരിച്ച സംഭവത്തിൽ നിർണ്ണായകമായ പോസ്റ്റ്‌മോർട്ടം വിവരങ്ങൾ പുറത്ത്. ചികിത്സാ പിഴവ് സംഭവിച്ചെന്ന കുടുംബത്തിൻ്റെ ആരോപണങ്ങൾക്കിടെയാണ്, ശാസ്ത്രീയമായ കാരണങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായത്.

തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജയുടെ മരണം അമ്നിയോട്ടിക് ഫ്ളൂയിഡ് ശ്വാസകോശത്തിൽ പ്രവേശിച്ചത് മൂലമാണെന്ന് പ്രാഥമിക റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ചികിത്സാ പിഴവ് നടന്നതായി കരുതാനാവില്ലെന്ന് ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കറും പാലക്കാട് ഡി.എം.ഒ ടി.വി. റോഷിയും അറിയിച്ചു.

ഫെബ്രുവരി 16-നായിരുന്നു ഒമ്പത് മാസം ഗർഭിണിയായ നൗഷിജയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ വെച്ച് ശ്വാസതടസ്സവും രക്തസ്രാവവും ഉണ്ടായതോടെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താലൂക്ക് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായെന്ന് ആരോപിച്ച് കുടുംബം തൃത്താല പോലീസിൽ പരാതി നൽകിയിരുന്നു. നിലവിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

 Death of pregnant woman in Pattambi

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0