ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു; ഡ്രൈവര്‍ക്ക് പരിക്ക് #Panoor


പാനൂർ : പാനൂർ സെൻട്രൽ പൊയിലൂരിൽ മണ്ണ് നീക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. മേപ്പാട്ട് വീട് പുനർനിർമ്മാണത്തിനായി ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെയാണ് അപകടം നടന്നത്. ടിപ്പർ ലോറി ഡ്രൈവർ സുമിത് ലാലിനാണ് പരിക്കേറ്റത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. മണ്ണ് ശേഖരിക്കാനായി ടിപ്പറുമായി എത്തിയ സുമിത് ലാലിന് സ്ഫോടനത്തെത്തുടർന്ന് ചീള് തെറിച്ചാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടൻ തന്നെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

വീട് പണിയുന്നതിനായി മണ്ണ് മാറ്റുന്നതിനിടെ മണ്ണിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബ്. ജെ.സി.ബി തട്ടിയപ്പോഴാണ് സ്‌ഫോടനം ഉണ്ടായതെന്ന് കരുതുന്നു. സംഭവത്തെ തുടർന്ന് കൊളവല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ബോംബ് സ്ക്വാഡും ബോംബ് പരിശോധന നടത്തും.

 Steel bomb explodes while removing soil using JCB in Panur

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0