മലപ്പുറത്ത് വൻ സ്ഫോടകവസ്തു പിടികൂടി;ഉള്ളി ചാക്കുകൾക്കിടയിൽ ജലാറ്റിൻ സ്റ്റിക്കുകൾ #Malappuram


മലപ്പുറം: ചെമ്മാട് വൻ തോതിൽ സ്‌ഫോടക വസ്തുക്കൾ പോലീസ് പിടികൂടി. ഉള്ളി കയറ്റിവന്ന ലോറിയിൽ ബോക്സുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. വലിയ അളവിലുള്ള ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റനേറ്റർ വയറുകളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ലോറി ഓടിച്ച വന്ന ഡ്രൈവർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

മലപ്പുറം ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് ലോറി നിർത്തിയിരിക്കുകയായിരുന്നു. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. ഉള്ളി ചാക്കുകൾ നീക്കം ചെയ്തപ്പോഴാണ് സ്ഫോടക വസ്തുക്കൾ കണ്ടത്. സ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്‌ഫോടക വസ്തുക്കൾ എന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു. 

Gelatin sticks found among onion sacks; Huge explosive seized in Malappuram 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0