കോഴിക്കോട്:കോഴിക്കോട് കൊയിലാണ്ടിയിൽ പൊലീസുകാരനെ ആക്രമിച്ച രണ്ട് ആർ എസ് എസ് പ്രവർത്തകർ പിടിയിൽ. കൊയിലാണ്ടി പന്തലായനി സ്വദേശി അമൽ, വിയ്യൂർ സ്വദേശി അജയ് എന്നിവരെ കൊയിലാണ്ടി പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഊരള്ളൂർ എടവനക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഇന്നലെ രാത്രിയാണ് ഇരുവരും കൊയിലാണ്ടി എസ്ഐ, ഡ്രൈവർ എന്നിവരെ കയ്യേറ്റം ചെയ്തത്. പോലീസിനെ ആക്രമിച്ച് കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കുറ്റം ചുമത്തിയതാണ് അറസ്റ്റിലായിരിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് പ്രദേശത്തെ സി.പി.എം പ്രവർത്തകർ സ്ഥാപിച്ച ഫ്‌ളക്‌സിനെ ചൊല്ലി സംഘർഷം ഉണ്ടായി. ഇതിലെ വാചകം ശരിയല്ലെന്ന് ആരോപിച്ച് ഫ്‌ളക്‌സ് എടുത്തു മാറ്റണമെന്ന് ആർ എസ് എസ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിന് തയ്യാറാകാത്തതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.
ഇതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. പോലീസ് രാഷ്ട്രീയ പാർട്ടി പ്രവർത്തകരുമായി സംസാരിച്ച് പ്രശ്‌നം ഉണ്ടാക്കാതെ പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ ആർ എസ് എസ് പ്രവർത്തകരായ ഇവര്‍ പോലീസിനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Attack on policemen during Kozhikode temple festival Two RSS workers arrested

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.