കോഴിക്കോട് താമരശ്ശേരിയിൽ വിനോദസഞ്ചാര സംഘത്തിന് നേരെ ആക്രമണം, നാല് പേർ അറസ്റ്റിൽ. #Kozhikkode


 കോഴിക്കോട്
താമരശ്ശേരിയിൽ ടൂറിസ്റ്റ് സംഘത്തെ ആക്രമിച്ച നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തു. ചേളന്നൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി യുവാക്കൾ സംഘം ആക്രമിച്ചു. ചുരത്തിന്റെ മൂന്നാം വളവിൽ ഇന്നലെ രാത്രിയാണ് സംഭവം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 42 പേർ സഞ്ചരിച്ചിരുന്ന ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പങ്കെടുത്ത അജ്മൽ, ഷാജഹാൻ, ആഷിഖ്, ആഷിഖ് അബ്ദുറസാഖ് എന്നിവരെ അറസ്റ്റ് ചെയ്തു.

 Attack on tourist group in Thamarassery, Kozhikode; Four arrested.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0