കൊല്‍ക്കത്തയില്‍ ഭൂചലനം;കെട്ടിടങ്ങളില്‍ നിന്നും ഇറങ്ങിയോടി ആളുകള്‍ #Kolkata


കൊൽക്കത്ത:കൊൽക്കത്തയിലും നഗരത്തിൻ്റെ സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ നഗരത്തിലെ കെട്ടിടങ്ങളിൽനിന്ന് താമസക്കാരും ഓഫീസുകളിൽനിന്ന് ജീവനക്കാരും പുറത്തേക്കിറങ്ങിയോടി. ഏതാനും സെക്കൻഡുകൾ ഭൂചലനം നീണ്ടുനിന്നെന്നാണ് പ്രാഥമികവിവരം. അതേസമയം, ഭൂചലനത്തിൻ്റെ തീവ്രതയോ പ്രഭവകേന്ദ്രമോ വ്യക്തമായിട്ടില്ല.

നഗരത്തിലെ പല ഓഫീസ് കെട്ടിടങ്ങളിലും ഫർണിച്ചറുകളടക്കം ആടിയുലഞ്ഞതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഭൂമികുലുക്കം അനുഭവപ്പെട്ടതിന് പിന്നാലെ ആളുകൾ പരിഭ്രാന്തരായെന്നും ഓഫീസ് കെട്ടിടങ്ങളിൽനിന്നും മറ്റും ആളുകളെ ഉടൻതന്നെ ഒഴിപ്പിച്ചെന്നും റിപ്പോർട്ടുകളിലുണ്ട്. 

 Earthquake in Kolkata People flee from buildings

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0