കണ്ണൂരിലെ ആറളം ഫാം പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പത്താം ബ്ലോക്കിലെ അനീഷ് ആണ് മരിച്ചത്.
പുലർച്ചെ നാല് മണിയോടെയാണ് സംഭവം.
വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അനീഷിന് നേരെ ഒരു കാട്ടാന പാഞ്ഞടുത്തതായി നാട്ടുകാർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഗവ. മെഡിക്കൽ കോളേജ് പരിയാരം ആശുപത്രിയിലേക്ക് മാറ്റി.
ഒരു ഇടവേളയ്ക്ക് ശേഷം, പ്രദേശത്ത് വീണ്ടും കാട്ടാനകളുടെ ആക്രമണം രൂക്ഷമാകുകയാണ്. നേരത്തെ, ഇതേ പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടിരുന്നു. വന്യജീവികളെ നിയന്ത്രിക്കാനുള്ള നടപടികൾ ശക്തിപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
A young man was killed in a wild elephant attack in the Aralam Farm area of Kannur.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.