കോഴിക്കോട് കുറ്റ്യാടിയിൽ ഇടിമിന്നലേറ്റ് വ്യാപക നാശനഷ്ടം #Kozhikode

 


കോഴിക്കോട്: കുറ്റ്യാടി തളിക്കരയിൽ ഇടിമിന്നലേറ്റ് വ്യാപക നാശനഷ്ടം. ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിൽ പ്രദേശത്തെ ഒരു വീട്ടുവളപ്പിലെ തെങ്ങ് മിന്നലേറ്റ് പൂർണമായും കത്തിനശിച്ചു. തളീക്കര അങ്ങാടിക്കുന്നത് മണ്ടോൾകണ്ടി നാസറിൻ്റെ വീട്ടിലെ തെങ്ങാണ് കത്തി നശിച്ചത്. മിന്നലേറ്റ് ഉടൻ തന്നെ തെങ്ങിൻ തീപിടിക്കുകയായിരുന്നു. നാട്ടുകാരും വീട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഇടിമിന്നലിൻ്റെ പ്രകമ്പനത്തിൽ സമീപത്തെ ഇസ്മായിലിൻ്റെ വീട്ടിലെ ഇൻവെർട്ടറും മറ്റ് വൈദ്യുത ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. വലിയ ശബ്ദത്തോടെയായിരുന്നു മിന്നൽ പതിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവസമയത്ത് ആളുകൾ പരിസരത്ത് ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വലിയ സാമ്പത്തിക നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.

മേഖലയിലെ വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് കെ.എസ്.ഐ.ബി അധികൃതർ പരിശോധിച്ചുവരികയാണ്. മഴക്കാലത്ത് ഇടിമിന്നൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, വീടുകളിൽ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കണമെന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ ജാഗ്രതയോടെ ഉപയോഗിക്കണമെന്നും മുന്നറിയിപ്പ് നൽകി.

 Lightning strikes in Kozhikode, causing widespread damage

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0