കേരളത്തിൽ ഈ മാസം ചൂട് കൂടും; ഫെബ്രുവരി മാസത്തിലെ മഴയുടെ അളവ് കുറയുമെന്നും കാലാവസ്ഥ മുന്നറിയിപ്പ് #Kerala

 


തിരുവനന്തപുരം:സംസ്ഥാനത്ത് ഈ മാസം ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഫെബ്രുവരി മാസത്തിലെ മഴയുടെ അളവ് കുറയുമെന്നും മുന്നറിയിപ്പുണ്ട്. പകൽ സമയത്ത് വടക്കൻ കേരളത്തിൽ സാധാരണ ചൂടിനേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. മറ്റിടങ്ങളിൽ സാധാരണ ചൂടിനുള്ള സാധ്യതയാണ്.

അതേസമയം, ഇത്തവണ ജനുവരി മാസം അധിക മഴ ലഭിച്ചതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. 55 ശതമാനം അധിക മഴ ലഭിച്ചതായി റിപ്പോർട്ട്. 7.4 ജനുവരിയിൽ മില്ലിമീറ്റർ മഴ ലഭിക്കേണ്ട കേരളത്തിന് ലഭിച്ചത് 11.4 മില്ലിമീറ്റർ. കഴിഞ്ഞ വർഷം 5.5 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. കോഴിക്കോട്,കണ്ണൂർ ജില്ലകളിലാണ് ഇത്തവണ കൂടുതൽ മഴ ലഭിച്ചത്. മലപ്പുറം, കൊല്ലം ജില്ലകളിലാണ് കുറവ് ലഭിച്ചത്.

Heat likely to increase in kerala this month above normal rainfall recorded in january

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0