ആണ്‍ സുഹൃത്തിനൊപ്പം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നേരെ സദാചാര ആക്രമണം #Eranakulam


 എറണാകുളം :എറണാകുളം തിരുവാണിയൂരിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നേരെ അതിക്രൂരമായ സദാചാര ആക്രമണം. കൊല്ലം സ്വദേശിയായ യുവതിയെ മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ജോലി കഴിഞ്ഞ് ആൺ സുഹൃത്തിനൊപ്പം വരുമ്പോഴാണ് ആക്രമണം. ക്രൂര മർദ്ദനമാണ് നേരിട്ടതെന്നും, പൊലീസ് കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണെന്നും യുവതി പറഞ്ഞു.

പെണ്‍കുട്ടി കൊല്ലത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആൺ സുഹൃത്തിനൊപ്പം ജോലി കഴിഞ്ഞു വരുന്നത് ഒരു സംഘം ചോദ്യം ചെയ്യുകയായിരുന്നു. ഇവിടെ വേഷം കെട്ടൽ എടുക്കുവാണോയെന്ന് ചോദിച്ചുകൊണ്ടായിരുന്നു ഇവരെ സമീപിച്ചത്. തുടർന്ന് ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മുഖത്ത് അടിക്കും നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.

കേസെടുത്തതല്ലാതെ പൊലീസ് അറസ്റ്റ് ചെയ്തില്ലെന്ന ആക്ഷേപമുണ്ട്. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ഒരു ഓട്ടോറിക്ഷ എത്തിയപ്പോൾ അയാളെ സദാചാര സംഘം ഭീഷണിപ്പെടുത്തി.

പിന്നീട് ചോറ്റാനിക്കര പൊലീസ് എത്തിയാണ് പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

 A young woman returning from work was sexually assaulted.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0