എക്സൈസ് റെയ്ഡിൽ 135 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ #Thaliparamba


തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും സംഘവും പൂവം പെരുപാറ പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ 135 കുപ്പി മദ്യവുമായി ഒഡീഷ സ്വദേശിയായ അനാധി റായിയെ (23) അറസ്റ്റ് ചെയ്തു.

മാഹിയിൽ നിന്ന് കൊണ്ടുവരുന്ന മദ്യം വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് ഉയർന്ന വിലയ്ക്ക് വിൽക്കുന്നത് ഇയാൾ പതിവാക്കി. പ്രിവന്റീവ് ഓഫീസർമാരായ നികേഷ് കെ.വി. ഫെമിനും ഡ്രൈവർ പ്രകാശനും പ്രതിയെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 

 Youth caught with 135 bottles of Mahe liquor during excise raid

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0