പ്രതികാരം ; സ്റ്റീല്‍വളകൊണ്ട് യുവാവിന്റെ മൂക്കിടിച്ച് തകർത്തയാൾക്കെതിരെ കേസ്. #Taliparamba

 


തളിപ്പറമ്പ്:
പുതുവത്സരാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിന്റെ പ്രതികാരമായി യുവാവിന്റെ മൂക്ക് സ്റ്റീൽ വളകൊണ്ട് അടിച്ചു തകർത്ത സംഭവത്തിൽ ഒരാൾക്കെതിരെ പോലീസ് കേസെടുത്തു. പന്നിയൂർ കാരക്കോടിയിലെ കാവില വളപ്പിൽ കെ.വി. ജിഷ്ണു (26) ആണ് പരിക്കേറ്റത്. പന്നിയൂർ കാലിക്കടവ് സ്വദേശി രഞ്ജിത്തിന്റെ പേരിലാണ് കേസ്.

15 ന് പുലർച്ചെ 12 മണിക്കാണ് സംഭവം. എളമ്പേരംപാറ മുത്തപ്പൻ മടപ്പുര ഉത്സവത്തിന്റെ ഭാഗമായി നടന്ന കാഴ്ചയും ഡിജെ റോഡ്ഷോയും കാണുന്നതിനിടെ, രഞ്ജിത്ത് ധരിച്ചിരുന്ന സ്റ്റീൽ വള ഉപയോഗിച്ച് ജിഷ്ണുവിന്റെ മൂക്കിൽ അടിച്ചു. പന്നിയൂരിൽ നടന്ന പുതുവത്സരാഘോഷത്തിനിടെ കാലിക്കടവ്, കാരക്കോടി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കൾ പരസ്പരം ഏറ്റുമുട്ടി. ഇതിന്റെ പ്രതികാരമായാണ് ജിഷ്ണുവിനെ മർദിച്ചതെന്ന് പരാതി.

 Case filed against man who smashed young man's nose.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0