കണ്ണൂരില്‍ കടുവത്തോലും നഖങ്ങളും വിൽക്കാൻ ശ്രമിക്കുന്നതിനിടെ 7 അംഗ സംഘംപിടിയില്‍ #Kannur


കണ്ണൂർ: കണ്ണൂർ കതിരൂരിൽ കടുവത്തോലും നഖങ്ങളും പല്ലുകളും വിതരണം ചെയ്യാൻ ശ്രമിച്ച ഏഴംഗ സംഘം പിടിയിൽ. കൊട്ടിയൂർ റേഞ്ച് ഓഫീസറും വിജിലൻസ് വനപാലകരും ഫോറസ്റ്റും ചേർന്ന് പരിശോധന നടത്തി. കതിരൂരിൽ വെച്ച് എരുവട്ടി സ്വദേശി അശ്വിൻ, ചെറുവാഞ്ചേരി സ്വദേശികളായ സന്ദീഷ് പി. എം, ബാലൻ സി എന്നിവര്‍ പിടിയിലായി.

ഇവരിൽ നിന്നും കടുവയുടെ തോലും പല്ലുകളും നഖങ്ങളും കടത്താൻ ഉപയോഗിച്ച സ്കൂട്ടറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബാക്കിയുള്ള പ്രതികൾ പിടിയിലായത്. കല്ലിക്കണ്ടി സ്വദേശി ശരത് കെ.കെ, മാങ്ങാട് സ്വദേശി രജീഷ് കടച്ചി, ചെറുവാഞ്ചേരിയിൽ നിന്നും വിതുൽ വി.കെ, മലാൽ സ്വദേശി രഖിൽ ടി. പി എന്നിവരെയും അന്വേഷണ സംഘം പിടികൂടി. കടുവയുടെ ശരീരഭാഗങ്ങൾ കടത്താൻ ഉപയോഗിച്ച ഇന്നോവ കാറും പിടിച്ചെടുത്തു. പ്രതികളെ തലശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 Seven-member gang arrested

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0