ശബരിമല സ്വർണ്ണ കവർച്ച: 'പ്രതികൾക്ക് ജാമ്യം ലഭിച്ചു എന്നതുകൊണ്ട് മാത്രം ഈ കേസ് ഇല്ലാതാകില്ല' - എം.വി. ഗോവിന്ദൻ #Sabarimala


പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊള്ളക്കേസ് രാഷ്ട്രീയ ലാഭത്തിനായി സി.പി.ഐ.എമ്മിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. 

പ്രതികൾക്ക് ജാമ്യം കിട്ടി എന്ന് കരുതി ഈ കേസ് മാഞ്ഞ് പോകില്ല. എസ്ഐടി അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. നേതാക്കളുടെ സ്വാധീനം ഉപയോഗിച്ചാണ് സോണിയ ഗാന്ധിയെ പോറ്റി കണ്ടതെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു.

അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിൻ്റെ പശ്ചാത്തലം എല്ലാവർക്കും അറിയാം. അടൂർ പ്രകാശിനെ ചോദ്യം ചെയ്യൽ രാഷ്ട്രീയ പ്രേരതമാണന്ന് പോലും പറയാൻ അടൂർ പ്രകാശ് തയ്യാറായില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ആൻ്റോ ആൻ്റണി എങ്ങനെയാണ് രണ്ട് കോടി വാങ്ങിയത്.

അത് ആൻ്റോ ആൻ്റണി വ്യക്തമാക്കണം. ഒരു എംപിക്ക് എന്തിനാണ് രണ്ട് കോടി രൂപ. നമ്പർ വഴി അല്ല പണം വാങ്ങിയത് എങ്കിൽ അത് കള്ളപ്പണം ആണ്. ഈ പണം എങ്ങനെ ഉപയോഗിച്ചു എന്തിന് വേണ്ടി ഉപയോഗിച്ചു രേഖാ മൂലം മറുപടി പറയണമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. 

 Sabarimala gold looting used as a weapon against CPI(M) for political gain, says MVGovindan

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0