രാജ്യത്തെ ഏറ്റവും ഉന്നത സിവിൽ സർവീസുകളിലേക്കുള്ള 2026ലെ പരീക്ഷാ വിജ്ഞാപനം യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (യു.പി.എസ്. സി) പ്രസിദ്ധീകരിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐ.എ.എസ്.), ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്.) എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ആകെ 933 ഒഴിവുകളിലേക്കാണ് ഇത്തവണ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അർഹരായ ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 24 വൈകുന്നേരം 6 മണി വരെ അപേക്ഷിക്കാം.
2026 ഫെബ്രുവരി 24, വൈകുന്നേരം 6 മണിക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി. പ്രിലിമിനറി പരീക്ഷ 2026 മേയ് 24 മുതൽ മെയിൻ പരീക്ഷ 2026 ഓഗസ്റ്റ് 21 മുതലും നടക്കും. പൊതുവിഭാഗം, ഒ.ബി.സി, ഐ.ഡബ്ല്യു.എസ് (ഇ.ഡബ്ല്യു.എസ്) വിഭാഗത്തിലുള്ളവർക്ക് 100 രൂപ അപേക്ഷാ ഫീസ്. പട്ടികജാതി (എസ്‌സി), പട്ടികവർഗ്ഗ (എസ്‌ടി) വിഭാഗക്കാർ, വനിതകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷാ ഫീസ് നൽകേണ്ടതില്ല.
21 വയസ്സ് മുതൽ 32 വയസ്സ് വരെ (2026 ഓഗസ്റ്റ് 1) പ്രായപരിധി ഉള്ളവർക്ക് അപേക്ഷിക്കാം (നിയമപരമായ പ്രായപരിധി ഇളവുകൾ ബാധകമായിരിക്കും). ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, അഭിമുഖം (ഇൻ്റർവ്യൂ), രേഖാപരിശോധന, മെഡിക്കൽ പരിശോധന തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാർത്ഥികളെ നയിക്കുന്നത്. അപേക്ഷ സമർപ്പിക്കാനും മറ്റുമായി upsconline.nic.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
വൺ ടൈം രജിസ്ട്രേഷൻ (OTR) പൂർത്തിയാക്കിയ ശേഷം വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതയും നൽകി അപേക്ഷാ ഫോം പൂരിപ്പിക്കുക. ഫോട്ടോ, ഒപ്പ്, തിരിച്ചറിയൽ രേഖ എന്നിവയും അപ്‌ലോഡ് ചെയ്യണം. അപേക്ഷാ ഫീസ് നൽകാം.
ശ്രദ്ധിക്കുക: പരീക്ഷാ ദിവസം സെഷൻ ആരംഭിക്കുന്നതിന് 30 മിനിറ്റ് മുമ്പ് ഉദ്യോഗാർഥികൾ പരീക്ഷാ കേന്ദ്രത്തിൽ എത്തേണ്ടതാണ്. അഡ്മിറ്റ് കാർഡിനൊപ്പം സർക്കാർ അംഗീകരിച്ച തിരിച്ചറിയൽ രേഖയും കരുതണം.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.