പാലക്കാട്: ജില്ലാ എംപ്ലോയ്‌മെൻ്റ് എക്‌സ്‌ചേഞ്ച് / എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സ്വകാര്യമേഖയിലെ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി ഏഴിന് രാവിലെ പത്തിന് ജോബ് ഡ്രൈവ് നടത്തുന്നു. നഴ്‌സിങ് സ്റ്റാഫ്, കെയർ ഗിവർ, സ്റ്റോർ മാനേജർ, അസിസ്റ്റൻ്റ് സ്‌റ്റോർ മാനേജർ, സ്‌റ്റോർ സൂപ്പർവൈസർ, ഫ്ലോർ മാനേജർ, സെയിൽ സ്റ്റാഫ്, ക്യമ്പസ് അക്കൗണ്ട് എക്‌സിക്യൂട്ടീവ്, സ്റ്റുഡൻ്റ് അഡ്മിനിസ്‌ട്രേറ്റർ എന്നീ തസ്തികകളിൽ ഒഴിവുകൾ
ജില്ലാ എംപ്ലോയബിലിറ്റി സെൻ്ററിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ എസ് എസ് എൽ സി, പ്ലസ്ടു, ഏതെങ്കിലും വിഷയത്തിൽ ബിരുദം, പി ജി, നഴ്‌സിംഗ് (ജി എൻ എം, എൻ എം) എന്നീ യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെൻ്ററിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് പ്രവേശനം. രജിസ്ട്രേഷൻ ചെയ്യാൻ താൽപ്പര്യമുള്ളവർ ഏതെങ്കിലും തിരിച്ചറിയലിൽ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായി 300 രൂപയും സഹിതം എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491 2505435, 2505204.
Nursing staff to student administrator Job drive on February 7 in Palakkad

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.