കോഴിക്കോട്: നഗരത്തിൽ വിതരണത്തിനായി കൊണ്ടുവന്ന 42 കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. ഓമശ്ശേരി സ്വദേശിയായ പുറായിൽ ജംഷീർ (33) ആണ് സിറ്റി മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡ് (DANSAF) പിടികൂടിയത്. മുണ്ടിക്കൽ താഴം പട്ടാളമുക്ക് പ്രദേശത്ത് ഇന്നലെ രാത്രി ഇയാൾ അറസ്റ്റിലായി.
നാല് കിലോ കഞ്ചാവ് പിടികൂടിയ കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. ഈ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം വീണ്ടും കഞ്ചാവുമായി പിടിയിലായി. വിദ്യാർത്ഥികളെ ലക്ഷ്യം വച്ചാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതി മൊഴി നൽകി. കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പിടിച്ചെടുത്തത്.
Targeting school children...! Youth arrested with 42 kg of ganja in Kozhikode.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.