ഓട്ടം തുളളൽ കലാകാരൻമാർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് പരാതി #Trissur




തൃശ്ശൂർ :സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജനകീയ കലയായ ഓട്ടം തുള്ളൽ കലാകാരൻമാർക്ക് സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് പരാതി . ഓട്ടം തുള്ളൽ മത്സരാർത്ഥികൾക്ക് ഇത്തവണ അണിയറ ഒരുക്കേണ്ടി വന്നത് വേദിക്ക് പുറത്ത്.

എല്ലാ സൗകര്യങ്ങളും ഉൾകൊള്ളുന്ന ക്ലാസ് മുറികളാണ് സാധാരണ അണിയറക്ക് വേണ്ടിയുള്ളത്. വേദി എട്ടിൽ (സാഹിത്യ അക്കാദമി ഹാളിൻ മുൻവശം) ഓട്ടം തുള്ളൽ കലാകാരൻമാർക്ക് പുറത്ത് തുറന്ന സ്ഥലത്ത് ഒരുക്കിയതിനാൽ അണിയറയിൽ മത്സരിക്കുന്ന മത്സരാർത്ഥികൾ നന്നേ ബുദ്ധിമുട്ടി.

രാത്രി വരെ നീണ്ടാൽ ഇഴജന്തുക്കളുടെ ഭീഷണി നേരിടേണ്ടി വരും. വിഷയം സംഘാടകരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരാതിക്ക് പരിഹാരമായില്ലെന്നാണ് രക്ഷിതാക്കളും തുള്ളൽ കലാകാരന്മാരും പറയുന്നത്.

നാളെ(വ്യാഴം) ഇതേ വേദിയിൽ തന്നെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി തുള്ളൽ മത്സരങ്ങൾ നടക്കുന്നുണ്ട്.

 No facilities were provided for the artists during the race.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0