തിരുവനന്തപുരം: കേരള പിഎസ്‌സി അപേക്ഷകൾ ഇനി അവസാന തീയതിക്ക് മുമ്പ് എഡിറ്റ് ചെയ്യാം. അപേക്ഷകർ അപേക്ഷ സമർപ്പിച്ചതിനുശേഷം പിഎസ്‌സി പുറപ്പെടുവിക്കുന്ന അടുത്ത വിജ്ഞാപനം മുതൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെ അപേക്ഷാ ഫോമിൽ മാറ്റങ്ങൾ വരുത്താൻ എഡിറ്റ് ഓപ്ഷൻ അനുവദിക്കാൻ കമ്മീഷൻ തീരുമാനിച്ചു.
അപേക്ഷയിലെ ഡിക്ലറേഷന്‍സ് ലിങ്കില്‍ വെയിറ്റേജിലും (ഭിന്നശേഷി വിഭാഗം/വിമുക്ത ഭടന്‍മാര്‍/കായിക താരങ്ങള്‍/എന്‍സിസി മുതലായവ) പ്രിഫറന്‍ഷ്യല്‍ യോഗ്യതകള്‍ സംബന്ധിച്ചും ആവശ്യമായ മാറ്റങ്ങള്‍ വരുത്താൻ അനുവദിക്കുന്നതിനാണ് തീരുമാനം. ഇതോടൊപ്പം, അവസാന തീയതിക്ക് മുമ്പ് പ്രൊഫൈലിൽ വരുത്തിയ എല്ലാ മാറ്റങ്ങളും അപേക്ഷയുടെ ഭാഗമാകും. ഇതോടെ, അപേക്ഷ സമർപ്പിക്കുമ്പോൾ അശ്രദ്ധ മൂലം സംഭവിച്ച തെറ്റുകൾ തിരുത്താൻ ഉദ്യോഗാർത്ഥികൾക്ക് അവസരം ലഭിക്കും.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.