കൊച്ചി: അശ്ലീല ചിത്രങ്ങളിലൂടെ പണം സമ്പാദിച്ചുവെന്ന പരാതിയിൽ നടി ശ്വേത മേനോനെതിരെ കേസ് രജിസ്റ്റർ ചെയ്തു. കോടതിയുടെ നിർദ്ദേശപ്രകാരം കൊച്ചി സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതായും കൊച്ചി സെൻട്രൽ പോലീസിന്റെ എഫ്‌ഐആറിൽ പറയുന്നു. ഐടി ആക്ടിലെ സെക്ഷൻ 67(എ) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊതുപ്രവർത്തകൻ മാർട്ടിൻ മേനാച്ചേരിയാണ് പരാതി നൽകിയിരിക്കുന്നത്. അനാശാസ്യ നിരോധന നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.