ഷാർജ: ഷാർജയിൽ ആത്മഹത്യ ചെയ്ത അതുല്യയുടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചു. പോസ്റ്റ്‌മോർട്ടത്തിൽ അതുല്യ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയെങ്കിലും, അതുല്യയുടെ കുടുംബം ഇത് വിശ്വസിച്ചിട്ടില്ല, അതിനാൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഭർത്താവ് സതീഷാണ് അതുല്യയെ കൊലപ്പെടുത്തിയതെന്ന് കുടുംബം ഇപ്പോഴും ആരോപിക്കുന്നു.
അതുല്യ ആത്മഹത്യ ചെയ്യില്ലെന്ന വാദവുമായി സതീഷും എത്തിയിരുന്നു. അതുല്യയെ താൻ പതിവായി മർദിക്കാറുണ്ടെന്ന് സതീഷ് സമ്മതിച്ചു. അതുല്യയുടെ കുടുംബം സതീഷിനെതിരെ ചവറ പോലീസിൽ പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ, ചവറ പോലീസ് സതീഷിനെതിരെ കൊലപാതകം, ആത്മഹത്യാ പ്രേരണ, സ്ത്രീധന നിരോധന നിയമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തു.