ഓണത്തിന് സപ്ലൈകോ വഴി രണ്ട് ലിറ്റർ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ #latest_news
ഓണത്തിന് സപ്ലൈകോ വഴി രണ്ട് ലിറ്റർ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പ്രഖ്യാപിച്ചു. ഒരു കാർഡിന് രണ്ട് ലിറ്റർ വെളിച്ചെണ്ണ നൽകും. വെളിച്ചെണ്ണയുടെ വില ഇനിയും കുറയുമെന്ന് മന്ത്രി പറഞ്ഞു. വിപണിയിൽ മോശം വെളിച്ചെണ്ണ കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന പരിശോധനകൾ നടത്തണമെന്നും മന്ത്രി അറിയിച്ചു.
വെളിച്ചെണ്ണ ഒഴികെയുള്ള എല്ലാ സാധനങ്ങളും ഇപ്പോൾ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ലഭ്യമാണ്, വെളിച്ചെണ്ണ ഉടൻ ഔട്ട്ലെറ്റുകളിൽ എത്തും. സപ്ലൈകോയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നെങ്കിലും ഇപ്പോൾ സ്ഥിതി മാറിയെന്നും സിപിഐ ജില്ലാ യോഗങ്ങളിലെ വിമർശനം സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു.