കനത്ത മഴ; കൊച്ചിയിൽ വെള്ളക്കെട്ട് #heavy_rain



കൊച്ചി: സംസ്ഥാനത്ത് വീണ്ടും ശക്തിയാര്‍ജിച്ച് കാലവര്‍ഷം.കനത്ത മഴയെ തുടർന്ന് മധ്യ കേരളത്തിലെ ജീവിതം ദുഷ്‌കരമായി.  ഇത് കലൂർ, ഇടപ്പള്ളി, പാലാരിവട്ടം പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. ജോലിക്ക് പോകുന്നവരും സ്കൂളിൽ പോകുന്ന കുട്ടികളും ഉൾപ്പെടെ മുഴുവൻ പ്രദേശവാസികളെയും വെള്ളക്കെട്ട് പ്രതിസന്ധിയിലാക്കി.

ഇന്ന് പുലർച്ചെ ഉണ്ടായ നിർത്താതെ പെയ്ത മഴയാണ്  കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടിന്  കാരണമായത്.


 



ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0