താരൻ, മുടികൊഴിച്ചൽ, അകാല നര; ഇതിനോടൊക്കെ ഇനി ഗുഡ് ബൈ #hair_pack_natural


മുടിയുടെ ആരോഗ്യം എന്നത് പലരിലും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. കാരണം പലപ്പോഴും മുടിയുടെ ആരോഗ്യമില്ലായ്മ നമ്മുടെ ആത്മവിശ്വാസത്തെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. മുടിയുടെ അനാരോഗ്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്ന ചില ശീലങ്ങള്‍ ഉണ്ട്. അതില്‍ തന്നെ നമ്മുടെ അശ്രദ്ധ കാരണമാണ് പലപ്പോഴും മുടിക്ക് പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത്. മുടിയുടെ തിളക്കം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും മുടികൊഴിച്ചില്‍ താരന്‍ മുടി നരക്കുന്നത് തുടങ്ങിയ അവസ്ഥയിലേക്കും കാര്യങ്ങള്‍ എത്തുന്നു.

എന്നാല്‍ മുടി കൊഴിച്ചിലിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും താരനേയും നരച്ച മുടിയേയും കളയുന്നതിനും വേണ്ടിയുള്ള  ഒരു മികച്ച പൊടിക്കൈ ആണ് നെല്ലിക്കയും തൈരും. ഇവ രണ്ടും മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യം മാത്രമല്ല വര്‍ദ്ധിപ്പിക്കുന്നത് മുടി പുനരുജ്ജീവിപ്പിക്കുന്നതിന് വരെ ഇത് കാരണമാകുന്നു. ഇത്തരത്തില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയെന്നും ഈ ഹെയര്‍മാസ്‌ക് എപ്രകാരം തയ്യാറാക്കാം എന്നും നോക്കാം.
 

മാസ്‌ക് തയ്യാറാക്കാന്‍ ചേരുവകള്‍

  • തൈര് - 1/2 കപ്പ്
  • നെല്ലിക്ക പൊടി - 2 ടീസ്പൂണ്‍
  • ഉലുവ പൊടി - 1 ടീസ്പൂണ്‍
  • കറിവേപ്പില പേസ്റ്റ് - 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഇടത്തരം വലിപ്പമുള്ള പാത്രത്തില്‍ അര കപ്പ് തൈര് ഒഴിക്കുക. ഇതിലേക്ക് 2 ടേബിള്‍സ്പൂണ്‍ നെല്ലിക്കപ്പൊടി, 1 ടേബിള്‍സ്പൂണ്‍ ഉലുവപ്പൊടി, 1 ടേബിള്‍സ്പൂണ്‍ കറിവേപ്പില പേസ്റ്റ് എന്നിവ ചേര്‍ക്കുക. ഇവ എല്ലാം കൂടി നല്ലതുപോലെ പേസ്റ്റ് രൂപത്തില്‍ എടുത്ത് നനഞ്ഞ മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ഇത് എല്ലാ മുടിയിഴയിലും നല്ലതുപോലെ തേച്ച് പിടിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മുടിക്ക് ഇനി പറയുന്ന ഗുണങ്ങള്‍ ലഭിക്കുന്നതിനും സഹായിക്കും.


  • മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു


മുടി വളര്‍ച്ചക്ക് ഈ ഹെയര്‍മാസ്‌ക് സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടി കൊഴിച്ചില്‍, നര, ചുളിവുകള്‍, പ്രായവുമായി ബന്ധപ്പെട്ട മുടിയിലെ മറ്റു മാറ്റങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്ന കോശങ്ങളെ നശിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് വഴി മുടിയുടെ ആരോഗ്യം നിങ്ങള്‍ക്ക് സംരക്ഷിക്കുന്നതിന് സാധിക്കുന്നു. മുടിക്കുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാന്‍ സാധിക്കുന്നു.

  • മുടി നരയ്ക്കുന്നതിന് പരിഹാരം


പ്രായമാവുന്നതിന് മുന്‍പ് നിങ്ങളുടെ മുടി നരക്കുന്നുവോ? എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മറ്റ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. കാരണം മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ നരയുടെ കാര്യം വിട്ടുകളയരുത്. പലപ്പോഴും ശരീരത്തിലെ അധിക പിത്തം മൂലമാണ് അകാല നര സംഭവിക്കുന്നതെന്നാണ് ആയുര്‍വേദം പറയുന്നത്. ഇതിനെ ഫലപ്രദമായി പരിഹരിക്കുന്നതിന് നമുക്ക് ഈ ഹെയര്‍പാക്ക് ഉപയോഗിക്കാം. ഇത് മുടിയില്‍ പിഗ്മെന്റേഷന്‍ വര്‍ദ്ധിപ്പിക്കുന്നു. മുടി ഇരുണ്ട നിറത്തിലേക്ക് വരുന്നതിനും കട്ടിയുള്ളതാവുന്നതിനും ഈ മിശ്രിതം മികച്ചതാണ്.
 

  • താരനെ പരിഹരിക്കാം 

 


താരന്‍ എന്നത് പലപ്പോഴും അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ് . അസഹനീയമായ ചൊറിച്ചിലും പാളികള്‍ പോലെ അടര്‍ന്ന് വരുന്നതും നിങ്ങള്‍ക്കുണ്ടാക്കുന്ന അസ്വസ്ഥതകള്‍ അത് അത്ര നിസ്സാരമല്ല എന്ന കാര്യം ആദ്യം മനസ്സിലാക്കേണ്ടതാണ്. പലപ്പോഴും നെല്ലിക്കയില്‍ താരനെ പൂര്‍ണമായും പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ എല്ലാം തന്നെ നിങ്ങളുടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ മികച്ചതാണ്. ഇത് തലയോട്ടിയിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുകയും തലയോട്ടിയുടെ ആരോഗ്യം സംരക്ഷിക്കുകയും താരനെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.

  • മികച്ച ഹെയര്‍ കണ്ടീഷണര്‍


ഷാമ്പൂ ഉപയോഗിക്കുന്നവരാണ് പലരും. എന്നാല്‍ ഷാമ്പൂവിന് ശേഷം നിര്‍ബന്ധമായും മുടിയില്‍ ഉപയോഗിക്കേണ്ടതാണ് ഹെയര്‍കണ്ടീഷണര്‍. അതിന് നിങ്ങളെ സഹായിക്കുന്നതാണ് നെല്ലിക്ക. മികച്ച ഹെയര്‍കണ്ടീഷണര്‍ ഉപയോഗിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. എന്നാല്‍ നിങ്ങളുടെ മുടിക്ക് ഒരു ഹെയര്‍ കണ്ടീഷണറിന്റെ ഗുണമാണ് ഈ മിശ്രിതം നല്‍കുന്നത്. ഇത് മുടിയില്‍ പോഷണം വര്‍ദ്ധിപ്പിക്കുകയും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ മുടിക്കുണ്ടാവുന്ന ഗുണങ്ങള്‍ നിങ്ങള്‍ക്ക് വളരെ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കും. മുടിയെ ആഴത്തില്‍ വൃത്തിയാക്കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു.
 



ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0