എരുവേശ്ശിയിൽ കാർ പുഴയിൽ ഒഴുകിപ്പോയി; ഡ്രൈവർ രക്ഷപ്പെട്ടു #accident


പയ്യാവൂർ: എരുവേശ്ശിയിൽ കാർ പുഴയിൽ ഒഴുകിപ്പോയി. കാർ കരയ്ക്ക് കയറ്റാനുള്ള ശ്രമം ഇരിട്ടി ഫയർ ഫോഴ്‌സ് ആരംഭിച്ചു.

ഏരുവേശ്ശി പഞ്ചായത്തിലെ മുയിപ്ര എരുത്തുകടവ് പുഴയിലാണ് ഇന്നലെ രാത്രി ചപ്പാത്ത് പാലം കടക്കുന്നതിനിടെ അപകടം ഉണ്ടായത്.

കാർ ഓടിച്ചിരുന്ന ശ്രീജിത്ത് അത്ഭുതകരമായി നീന്തി രക്ഷപ്പെട്ടു. 200 മീറ്ററോളം താഴ്‌ഭാഗത്തേക്ക് ഒഴുകിപ്പോയ കാറാണ് ഇരിട്ടി അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് കരയ്ക്ക് കയറ്റാനുള്ള ശ്രമം തുടങ്ങിയത്.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0