ബസ് കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം #ACCIDENT
പാലക്കാട്: കൊഴിഞ്ഞമ്പാറയിൽ ബസ് കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നഫീസത്ത് മിസ്രിയ ആണ് മരിച്ചത്. പിതാവിന്റെ കൂടെ ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. റോഡിലേക്ക് വീണ കുട്ടിയുടെ ശരീരത്തിലൂടെ ബസ് കയറുകയായിരുന്നു.