വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ സ്ലാബിന്റെ കഷ്ണം #Railway_Track
By
Editor
on
ജൂലൈ 11, 2025
കണ്ണൂർ : വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ സ്ലാബിന്റെ കഷ്ണം. ഇന്ന് പുലർച്ചെ കൊച്ചുവേളി - ബാവ്നഗർ എക്സ‌്പ്രസിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കിൽ സ്ലാബിൻ്റെ കഷ്‌ണം കണ്ടത്. സ്ലാബ് മാറ്റിയ ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടതിനാല്‍ ഒഴിവായത് വൻ ദുരന്തമാണ്. ആർപിഎഫും റെയിൽവേ പോലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.