ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് രണ്ട് പ്രത്യേക തീവണ്ടികൾ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയില്‍വേ #Railway
ബെംഗളൂരു: സ്വാതന്ത്ര്യദിനാവധിയോടനുബന്ധിച്ചും ഓണത്തോടനുബന്ധിച്ചും ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക തീവണ്ടികള്‍ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയില്‍വേ. ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് രണ്ടുവണ്ടികളാണ് അനുവദിച്ചത്. രണ്ടുവണ്ടികള്‍ക്കുമായി ഇരുവശങ്ങളിലേക്കും ആകെ ഒന്‍പത് ട്രിപ്പുകളുണ്ട്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിലും ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിലും കേരളത്തിലേക്കുള്ള നിലവിലുള്ള തീവണ്ടികളില്‍ ടിക്കറ്റ് തീര്‍ന്നിരുന്നു. യാത്രാദുരിതത്തിന്റെ മുറവിളിയുയരുന്നതിനിടെയാണ് റെയില്‍വേ മുന്‍കൂട്ടി പ്രത്യേക തീവണ്ടി സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. രണ്ടുവണ്ടികളിലും ടിക്കറ്റ് റിസര്‍വേഷന്‍ തുടങ്ങി.