കേരള സർവകലാശാല വിവാദം: രജിസ്ട്രാറായി ഡോ.കെ എസ് അനിൽകുമാർ തന്നെ #KERALA_UNIVERSITY
കൊച്ചി: കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലർക്ക് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. രജിസ്ട്രാറായി ഡോ.കെ എസ് അനിൽകുമാറിന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിൻഡിക്കറ്റ് യോഗം തന്റെ സസ്പെൻഷൻ നടപടി റദ്ദാക്കിയതിനാൽ ഹർജി പിൻവലിക്കുന്നുവെന്ന് അനിൽകുമാർ കോടതിയെ അറിയിച്ചു. തുടർന്ന് ഹർജി പിൻവലിക്കാൻ കോടതി അനുമതി നൽകി.
സസ്പെൻഷൻ പിൻവലിച്ച സാഹചര്യത്തിൽ ഹർജിക്ക് നിലനിൽപ്പില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ രജിസ്ട്രാറായി ഡോ.മിനി കാപ്പന് വി സി ചുമതല നൽകിയ താൽകാലിക വി സി സിസ തോമസിന്റെ നടപടിയും അസാധുവാകും. സസ്പെൻഷൻ നടപടി റദ്ദാക്കിയ സിൻഡിക്കറ്റ് തീരുമാനത്തിൽ വി സിക്ക് അതൃപ്തി ഉണ്ടെങ്കിൽ ചാൻസലറായ ഗവർണറെ സമീപിക്കാമെന്ന് കോടതി പറഞ്ഞു.
രജിസ്ട്രാർ പോലെയുള്ള സ്റ്റാറ്റ്യൂട്ടറി ഓഫീസർമാർക്കെതിരെ നടപടിയെടുക്കാൻ അധികാരമുള്ള സിൻഡിക്കറ്റിനെ മറികടന്നാണ് വി സിയുടെ അമിതാധികാര പ്രയോഗം. ഇതോടെയാണ് ഡോ.കെ എസ് അനിൽകുമാർ ഹൈക്കോടതിയെ സമീപിച്ചത്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.